ഷീ​ജ​യ​്ക്കു തു​ണ​യാ​യി ക​രു​ണ; ചി​കി​ത്സ​യ്ക്ക് ഇ​നി​യും വേ​ണം പ​ണം
Friday, January 21, 2022 10:49 PM IST
ചെ​ങ്ങ​ന്നൂ​ർ: ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച ഗു​രു​ത​ര രോ​ഗ​ത്താ​ൽ ച​ല​ന​ശേ​ഷി ഭാ​ഗിക​മാ​യി ന​ഷ്ട​പ്പെ​ട്ട ഷീ​ജ (32) യ്ക്ക് ​തു​ണ​യാ​യി ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി. ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം മാ​ളി​യേ​ക്ക​ൽ വ​ട​ക്കേ​ത്തി​ൽ ഷി​നു തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ് ഷീ​ജ. മും​ബൈ​യി​ൽ ന​ഴ്സാ​യി ജോ​ലി​നോ​ക്ക​വേ 2017 ലാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ട്ടി​ലെ​ത്തി​യ ഷീ​ജ​യ്ക്ക് രോ​ഗം മൂ​ർ​ച്ഛി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​രതി​രു​നാ​ൾ ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി 16 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഭ​ർ​ത്താ​വ് ഷി​നു ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യാ​ണ് ഒ​ന്പ​തുവ​യ​സു​ള്ള കു​ട്ടി അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗം.

കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് ക​രു​ണ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സാധ​ന​സ​ഹാ​യ ഫ​ണ്ട് രൂ​പീ​ക​രി​ച്ച​ത്. ക​രു​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സോ​മ​ൻപി​ള്ള, ടൗ​ൺ ഈ​സ്റ്റ് ക​ൺ​വീ​ന​ർ വി​ഷ്ണു മ​നോ​ഹ​ർ, സ​ഹാ​യനി​ധി ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഉ​മ്മ​ൻ, ക​ൺ​വീ​ന​ർ എ. ​ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ണ ചെ​ങ്ങ​ന്നൂ​ർ ടൗ​ൺ ഈ​സ്റ്റ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ 14 വാ​ർ​ഡു​ക​ളി​ലും ഫ​ണ്ടു​ശേ​ഖ​ര​ണം ന​ട​ന്നു. ഇ​ങ്ങ​നെ 11 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു.

ക​രു​ണ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ഷീ​ജ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ഹാ​യ​ധ​നം കൈ​മാ​റി. തു​ട​ർ ചി​കി​ത്സ​യ്ക്ക് ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രു​ണ പ്ര​വ​ർ​ത്ത​ർ. സ​ഹാ​യ​നി​ധി അ​ക്കൗ​ണ്ട് South Indian Bank Chegannur Brach A/c No: 5556053000036455 IFSC: SIBL000026.