സു​ര​ക്ഷി​ത​പാ​ത അ​ര​ക്ഷി​ത പാ​ത​യാ​കു​ന്നു
Friday, January 21, 2022 10:49 PM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത ചോ​ര​ക്ക​ള​മാ​ക്കി അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ചേ​ർ​ത്ത​ല മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രുമാ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ചു ജീ​വ​നു​ക​ളാ​ണ് ഈ ​ഭാ​ഗ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കു​ക​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​യി​ൽ അ​ധി​ക​വും. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്കു തെ​റി​ച്ചുവീ​ണ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന ദാ​രു​ണ​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​ണ് ചേ​ർ​ത്ത​ല-അ​രൂ​ർ പ്ര​ദേ​ശം. ഒ​റ്റ​പ്പു​ന്ന, പൊ​ന്നാംവെ​ളി, പു​ത്ത​ൻ​ച​ന്ത, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ര​മ​ല്ലൂ​ർ, ച​ന്തി​രൂ​ർ, അ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​മി​ത​വേ​ഗം പ​രി​ശോ​ധി​ക്കാ​നാ​യി പോ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ പാ​യു​ന്ന​ത്.

റോ​ഡി​ലെ ടാ​ർ ഉ​രു​കി​യു​ണ്ടാ​യ തി​ര​ക​ളും കു​ഴി​ക​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യു​ണ്ടാ​കു​ന്ന കു​ഴി​ക​ളും പൊ​ക്ക​ലു​ക​ളും വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.