ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ആ​ക്ര​മ​ണം: ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Friday, January 21, 2022 10:49 PM IST
കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും മ​ർദിച്ച സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം വ​ള​യ​ക്ക​ക​ത്ത് രാ​ഹു​ൽ (27) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ന​ത്താ​ലും​മൂ​ടി​നു സ​മീ​പം ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം 5.45 ഓ​ടെ തൃ​ശൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​നു മു​മ്പി​ൽ സ്കൂ​ട്ട​ർ കു​റു​കെ വ​ച്ച് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദിച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ട്ട​റി​ന് ഓ​വ​ർ ടേ​ക്ക് ചെ​യ്ത് പോ​കാ​ൻ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​മാ​യ പു​ള്ളി​ക്ക​ണ​ക്ക് സ്വ​ദേ​ശി മാ​ഹീ​ൻ ഒ​ളി​വി​ലാ​ണ​ന്നും ഇ​യാ​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കാ​യം​കു​ളം എ​സ്ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാ​രാ​യ രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ, ഫി​റോ​സ്, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാജ​രാ​ക്കി​യ പ്ര​തി​യെ ജ്യൂ​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡു ചെ​യ്തു.