പ​ഠ​നം ര​സ​ക​ര​മാ​ക്കാ​ൻ സ​ഞ്ചി മ​ഞ്ചാ​ടി ഗ​ണി​ത ലാ​ബ്
Saturday, January 22, 2022 10:21 PM IST
അ​മ്പ​ല​പ്പു​ഴ: കോ​മ​ന കു​ഞ്ഞ​ൻ കു​റു​പ്പ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും സ​ഞ്ചി മ​ഞ്ചാ​ടി എ​ന്ന പേ​രി​ൽ ഗ​ണി​ത ലാ​ബ് സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ർ​ഥി​നി ഗൗ​രി പാ​ർ​വ​തി​യു​ടെ വീ​ട്ടി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന കു​ട്ടി​ക​ളു​ടെ വി​ര​സ​ത​യ​ക​റ്റി പ​ഠ​നം ര​സ​ക​ര​മാ​ക്കാ​ൻ ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ധ്യാ​പ​ക​ർ സ​ഞ്ചി മ​ഞ്ചാ​ടി എ​ന്ന പേ​രി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും ഗ​ണി​ത ലാ​ബ്‌ ഒ​രു​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത ടീ​ച്ച​ർ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​മ​നോ​ജ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക പി. ​ശ്രീ​ല​ത, എ​സ്. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.