സാ​നി​റ്റൈ​സ​റും പ​ശ​യും ക​വ​രു​ന്ന വാ​ന​ര​ൻ വി​ല​സു​ന്നു
Sunday, January 23, 2022 10:41 PM IST
ചേ​ര്‍​ത്ത​ല: ക​റ​ങ്ങി​തി​രി​ഞ്ഞെ​ത്തി​യ വാ​ന​ര​ന്‍ ചേ​ര്‍​ത്ത​ല നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ര്‍​ഡി​ലാ​ണ് വാ​ന​ര​ന്‍റെ വി​കൃ​തി​ക​ള്‍ നാ​ട്ടു​കാ​ര്‍​ക്കു ത​ല​വേ​ദ​ന​യാ​യ​ത്. ഒ​രാ​ഴ്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് വാ​ന​ര​ന്‍റെ വി​ള​യാ​ട്ട​മാ​ണ്.

ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന​ത് ഇ​രു​മ്പു​പാ​ല​ത്തി​നു​സ​മീ​പ​മു​ള്ള കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലു​ള്ള​വ​രാ​ണ്. ഇ​വി​ടെ​യു​ള്ള ക​മ്പ്യൂ​ട്ട​റും ഫ​യ​ലു​ക​ളും മ​റി​ച്ചി​ടു​ക, സാ​നി​റ്റൈസ​ർ, പ​ശ തു​ട​ങ്ങി​യ​വ എ​ടു​ത്തു കൊ​ണ്ടുപോ​കു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് വാ​ന​ര​ന്‍റെ പ്ര​ധാ​ന ഹോ​ബി​ക​ൾ. കു​ര​ങ്ങ​ന്‍റെ വി​കൃ​തി ഭ​യ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ളും വാ​ന​ര​ന്‍റെ വി​കൃ​തി​യി​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ കൃ​ത്യ​മാ​യി എ​വി​ടെ​നി​ന്നോ എ​ത്തു​ന്ന കു​ര​ങ്ങ് വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​വ​ന്‍റെ വി​കൃ​തി​യി​ല്‍നി​ന്നു ര​ക്ഷ​പ്പെടു​ത്താ​ൻ ആ​രെ​ങ്കി​ലു​മൊ​രു വ​ഴി​യൊ​രു​ക്ക​ണ​മേ​യെ​ന്നാ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം.