മെ​ഡി​. കോ​ള​ജ് ആശു​പ​ത്രി​യി​ൽ 187 ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ്
Monday, January 24, 2022 11:05 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ​ആശു​പ​ത്രി​യി​ലും കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്നു. ഇ​ന്ന​ലെ മൂ​ന്നു ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 35 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി. മൂ​ന്നു സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ, ഒ​രു ജൂ​ണിയ​ർ അ​സി​സ്റ്റ​ന്‍റ്, ഒ​രു ഹൗ​സ് സ​ർ​ജ​ൻ, ഒ​ന്പ​തു സ്റ്റാ​ഫ് ന​ഴ്സ് ഉ​ൾ​പ്പെ​ടെ 35 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ത്തി​നി​ടെ 187 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ൽ കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റ് ശ​സ്ത്ര​ക്രി​യ​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 4, 5 എ​ന്നീ കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചാ​ൽ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.