വ​യോ​ധി​ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട ജോ​ലി തി​രി​കെ ന​ൽ​ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, January 27, 2022 10:48 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് തു​ട​ങ്ങി​യ കാ​ലം മു​ത​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി​ ചെ​യ്തി​രു​ന്ന വ​യോ​ധി​ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട ജോ​ലി തി​രി​കെ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ മാ​നു​ഷി​ക സ​മീ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ആ​ല​പ്പു​ഴ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽനി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി മ​ണ്ണ​ഞ്ചേ​രി ബി​സ്മി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ അം​ഗ​മാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്കറ്റ് ക​മ്മീ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​രി​യു​ടെ പ്രാ​യ​വും അ​വ​ർ ദീ​ർ​ഘ​കാ​ലം ജോ​ലി​ ചെ​യ്തി​രു​ന്നു എ​ന്ന അ​പേ​ക്ഷ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.