പ്ലാ​ക്കു​ടി ഇ​ല്ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​ക്കു പു​ര​സ്‌​കാരം
Friday, January 28, 2022 10:32 PM IST
മാ​വേ​ലി​ക്ക​ര:​ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര സ​നാ​ത​ന​ധ​ര്‍​മ സേ​വാ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ 11-ാമ​ത് ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ സ​നാ​ത​ന​ധ​ര്‍​മ പു​ര​സ്‌​കാ​രം ക്ഷേ​ത്രം ത​ന്ത്രി പ്ലാ​ക്കു​ടി ഇ​ല്ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​ക്ക്. ഫെ​ബ്രു​വ​രി ഒ​ന്നി​നു ന​ട​ക്കു​ന്ന മ​ക​ര​ഭ​ര​ണി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ കെ. ജ​യ​കു​മാ​ര്‍ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ന​മ്പി​യേ​ത്ത് എ​സ്.​എ​സ്. പി​ള്ള, സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.