ജ​യ്ജി പീ​റ്റ​ർ അ​നു​സ്മ​ര​ണം ഇ​ന്ന്
Thursday, May 5, 2022 10:56 PM IST
ആ​ല​പ്പു​ഴ: പൊ​ളി​റ്റി​ക്ക​ൽ, പ​രി​സ്ഥി​തി റി​പ്പോ​ർ​ട്ടിം​ഗി​ൽ ശ്ര​ദ്ധേ​യ​നാ​യ ജ​യ്ജി പീ​റ്റ​റു​ടെ 25-ാം അ​നു​സ്മ​ര​ണം ആ​ല​പ്പു​ഴ​യി​ൽ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11ന് ​ക​ല്ലു​പാ​ല​ത്തി​നു സ​മീ​പ​ത്തെ തെ​ങ്ങി​ൻ​മൂ​ട്ടി​ൽ റി​സോ​ർ​ട്ടി​ൽ ജ​യ്ജി പീ​റ്റ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണം. സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​ധാ​ക​ര​നും സെ​ക്ര​ട്ട​റി ബാ​ബു പീ​റ്റ​റും അ​റി​യി​ച്ചു. പാ​ലാ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ 1997 മേ​യി​ലാ​ണ് ജ​യ്ജി പീ​റ്റ​ർ മ​രി​ച്ച​ത്.