ജി​ല്ല​യി​ൽ നാ​ളെ ഡെ​ങ്കി ഹ​ർ​ത്താ​ൽ
Monday, May 16, 2022 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നാ​ളെ ഡെ​ങ്കി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഇ​ന്‍റ​ർ സെ​ക്ട​ർ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഡെ​ങ്കി ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്ത​ണം. വീ​ടു​ക​ളി​ൽ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ വ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, വെ​ള്ളം ശേ​ഖ​രി​ച്ച വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഫ്രി​ഡ്ജി​നു പി​ന്നി​ലെ ട്രേ, ​വീ​ടി​നു പു​റ​ത്തെ ടെ​റ​സ്, സ​ൺ​ഷെ​യ്ഡ്, വെ​ള്ളം ഒ​ഴു​കു​ന്ന പാ​ത​ക​ൾ, വീ​ടി​നു ചു​റ്റു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ, ജ​ല സം​ഭ​ര​ണി​ക​ൾ എ​ന്നി​വ കൂ​ത്താ​ടി വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
സ്വ​കാ​ര്യ, സ​ർ​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ലും പു​റ​ത്തും മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.
കെ​ട്ടി​ട നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ലെ വെ​ള്ളം സം​ഭ​രി​ച്ചു വെ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ലും കൂ​ത്താ​ടി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
ഇ​തി​ന് പു​റ​മേ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും സ്കൂ​ളു​ക​ൾ, ശ​നി​യാ​ഴ്ച​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ, ഞാ​യ​റാ​ഴ്ച​ക​ളി​ൽ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം.