‘നാ​ട്ട​റി​വ്’പ​ഠ​ന​ക​ള​രി​ക്കു തു​ട​ക്ക​മാ​യി
Thursday, May 19, 2022 9:39 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി​യും കു​ട്ട​നാ​ട് ക​ലാ സാം​സ്‌​കാ​രി​ക പ​ഠ​നഗ​വേ​ഷ​ണ കേ​ന്ദ്ര​വും ചേ​ർ​ന്ന് സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന നാ​ട്ട​റി​വ് പ​ഠ​ന​ക​ള​രി​ക്കു കാ​വാ​ല​ത്തു തു​ട​ക്ക​മാ​യി. കാ​വാ​ലം ഗ​വ. യു​പി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച ക​ള​രി കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി.ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
24 വ​രെ ന​ട​ക്കു​ന്ന ക​ള​രി​യി​ൽ നാ​ട​ൻ ക​ല, സം​സ്‌​കാ​രം, ശാ​സ്ത്രം, നാ​ട്ട​റി​വു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ഗ​ല്ഭ​ർ ക്ലാ​സെ​ടു​ക്കും, ഇ​തി​നു പു​റ​മെ കാ​വാ​ലം ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്‌​കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കും.

പ്ര​തി​ഷേ​ധ സ​മ്മേ​ള​നം

പൂ​ച്ചാ​ക്ക​ൽ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ കേ​സ് എ​ടു​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പൂ​ച്ചാ​ക്ക​ൽ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. രാ​ജേ​ഷ്, സു​ദ​ർ​ശ​ന​ൻ മാ​ധ​വ​പ​ള്ളി, സി​ബി​ ജോ​ൺ, ര​തി നാ​രാ​യ​ണ​ൻ, ജോ​ബി​ച്ച​ൻ, പു​ഷ്പം​ഗ​ത​ൻ, ജോ​സ​ഫ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.