മ​ടവീ​ഴ്ച​യി​ൽ കൃ​ഷി​നാ​ശം
Sunday, May 22, 2022 10:57 PM IST
മ​ങ്കൊ​മ്പ്: വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞെ​ങ്കി​ലും മൂ​ല പൊ​ങ്ങ​മ്പ്ര പാ​ട​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ മ​ട വീ​ഴ്ച​യി​ൽ കൃ​ഷി​നാ​ശം. നെ​ൽ​കൃ​ഷി​യു​ടം വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യ പാ​ട​ത്തു മ​ൽ​സ്യ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന ക​ർ​ഷ​ക​നാ​ണ് കൃ​ഷി​ന​ശി​ച്ച​ത്. പാ​ട​ശേ​ഖ​ര​ത്തി​നോ​ട് ചേ​ർ​ന്നു മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന ക​ല്ലു​പു​ര​യ്ക്ക​ൽ മി​ക്കി​യു​ടെ അ​ഞ്ച് ഏ​ക്ക​റി​ലെ മീ​നു​ക​ളാ​ണ് വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​പ്പോ​യ​ത്.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ൽ​സ്യ​കൃ​ഷി​യി​റ​ക്കി​യ ത​നി​ക്കു ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മി​ക്കി പ​റ​യു​ന്നു. കൃ​ഷി പാ​തി വ​ഴി പി​ന്നി​ട്ടി​രു​ന്ന​തി​നാ​ൽ ഒ​രു കി​ലോ​ഗ്രാം വ​രെ തൂ​ക്ക​മെ​ത്തി​യ മീ​നു​ക​ളാ​ണ് ന​ഷ്ട​മാ​യ​തെ​ന്നു ക​ർ​ഷ​ക​ൻ പ​റ​യു​ന്നു.