‘പി​ആ​ർ​എ​സ് വാ​യ്പ​യി​ന്മേ​ൽ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്നു’
Friday, June 24, 2022 10:49 PM IST
മ​ങ്കൊ​മ്പ്: പി​ആ​ർ​എ​സ് വാ​യ്പ​യി​ൽ സ​ർ​ക്കാ​രും ബാ​ങ്കു​ക​ളും ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞവ​ർ​ഷം ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു പി ​ആ​ർ​എ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ല്കി​യ നെ​ല്ലി​ന്‍റെ വി​ല ബാ​ങ്കു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഇ​നി​യും തി​രി​കെ ന​ല്കി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ഇ​ത്ത​വ​ണ​ത്തെ നെ​ല്ലി​ന്‍റെ വി​ല​യാ​യി ക​ർ​ഷ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​രു​ന്ന തു​ക ബാ​ങ്കു​ക​ൾ കു​ടി​ശി​ക​യാ​യി ക​ണ​ക്കാ​ക്കി വ​ര​വുവ​യ്ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​നു പ​ണം പി​ൻ​വ​ലി​ക്കു​വാ​ൻ പ​റ്റു​ന്നി​ല്ല.
കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പി​ആ​ർ​എ​സ് പ്ര​കാ​രം ബാ​ങ്ക് ന​ൽ​കി​യ തു​ക രേ​ഖ​ക​ളി​ൽ കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ ലോ​ൺ ഉ​ൾ​പ്പെടെ ഒ​രു വാ​യ്പ​യും ക​ർ​ഷ​ക​ർ​ക്കു കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. വേ​ന​ൽ മ​ഴ​യി​ൽ ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ന് ഇ​തുകൂ​ടി താ​ങ്ങാ​നാ​വു​ന്ന​ത​ല്ല. പി​ആ​ർ​എ​സ് വാ​യ്പ​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കു​വാ​നു​ള്ള തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കി ക​ർ​ഷ​ക​രെ ബാ​ധ്യ​ത​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണം. പി ​ആ​ർ​എ​സ് വാ​യ്പ​ക​ളെ ബാ​ങ്കു​ക​ളു​ടെ സി​ബി​ൽ സ്‌​കോ​റി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​വാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.