വി​ക​സ​ന സെ​മി​നാ​റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം; ഇ​റ​ങ്ങി​പ്പോ​ക്ക്
Friday, June 24, 2022 10:55 PM IST
എ​ട​ത്വ: എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 22ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റി​വ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്രോ​ട്ടോ​ക്കോ​ൾ​പ്ര​കാ​രം എ​എ​ൽ​എ​യെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു​മാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം കൂ​ട്ടി​യ​ത്. ബ​ഹ​ള​ത്തി​നൊ​ടു​വി​ൽ ഇ​ട​ത് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.
വി​ക​സ​ന സ​മി​തി യോ​ഗം 22ന് ​ന​ട​ത്താ​നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​പ്ലി​മെ​ന്‍റ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ല പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ യോ​ഗം 24ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട​ത്. അ​തി​നാ​ൽ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന​ത്.
സെ​മി​നാ​റി​ൽ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ര​ട് പ​ദ്ധ​തി വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു, ഭേ​ദ​ഗ​തി​ക​ളി​ല്ലാ​തെ ക​ര​ട് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം നേ​ടി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു, മെ​മ്പ​ർ​മാ​രാ​യ ആ​ൻ​സി ബി​ജോ​യ്‌, ബി​ന്ദു തോ​മ​സ്, ദീ​പ ഗോ​പ​കു​മാ​ർ, രേ​ഷ്മ ജോ​ൺ​സ​ൻ, സ്റ്റാ​ർ​ലി ജോ​സ​ഫ്, പി ​സി ജോ​സ​ഫ്, ലി​ജി വ​ർ​ഗീ​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എം.​വി. സു​രേ​ഷ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ ആ​നി ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി പി. ​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ 91 പേ​ർ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ്
പ്ര​തി​ഷേ​ധി​ച്ചു

എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ന്‍റെ 15 വാ​ർ​ഡു​ക​ളെ​യും ഒ​ന്നാ​യി​ക്ക​ണ്ടു വി​ക​സ​ന​പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട വി​ക​സ​ന സെ​മി​നാ​ർ എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. സ​ജി ജോ​സ​ഫ്, ജെ.​ടി. രാം​സെ , അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി, റോ​യ് ഊ​രാം​വേ​ലി​ൽ, ബാ​ബു സേ​വ്യ​ർ, ആ​ന്‍റ​ണി ക​ണ്ണം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.