രാ​ഹു​ല്‍ ഗാ​ന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം
Friday, June 24, 2022 10:55 PM IST
ആ​ല​പ്പു​ഴ: വ​യ​നാ​ട്ടി​ലെ രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സി​നു നേ​രേ ന​ട​ന്ന എ​സ്എ​ഫ്ഐ -ഡി​വൈ​എ​ഫ്ഐ അ​തി​ക്ര​മ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ​ര​ത്തി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​നി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ.​ഷു​ക്കൂ​ര്‍, സു​നി​ല്‍ ജോ​ര്‍​ജ്, വ​രു​ണ്‍ മ​ട്ട​ക്ക​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​മ്പ്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നുനേ​രേ ന​ട​ന്ന സ​മ​രം കി​രാ​ത​വും പ്രാ​കൃ​ത​വു​മാ​യി​പ്പോ​യെ​ന്ന് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി യ​ഥാ​സ​മ​യം ഇ​ട​പെ​ട്ടി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​നുനേ​രേ അ​ക്ര​മ​മ​ഴി​ച്ചുവി​ട്ട എ​സ്എ​ഫ്‌​ഐയു​ടെ സ​മ​ര​മു​റ പ്രാ​കൃ​ത​മാ​ണ്. മു​ൻ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു നേ​രേ ന​ട​ന്ന ആ​ക്ര​മ​ണം അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു തു​ല്യ​മാ​യി ക​രു​തേ​ണ്ട​തു​ണ്ടെ​ന്നും കു​ട്ട​നാ​ട് യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
രാമങ്കരി: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം മ​റ​യ്ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് എംപി ഓ​ഫീ​സ് അ​ടി​ച്ചുത​ക​ർ​ത്ത എ​സ് എ​ഫ്ഐ ​ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാറാ​ക​ണ​മെ​ന്ന് ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
സം​സ്ഥാ​ന സ​മി​തി അം​ഗം ജോ​ബ് വി​രു​ത്തി​ക​രി പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് റ്റി ​പൂ​ന്നി​ച്ചി​റ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ബി മൂ​ലം​ങ്കു​ന്നം, ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ, ഏ​ലി​യാ​മ്മ വ​ർ​ക്കി, എ​സ്. സ​ന​ൽ​കു​മാ​ർ, എ.കെ. ഷം​സു​ധ​ൻ, സി​ബി​ച്ച​ൻ പൊ​തു​വാ​ച്ചി​റ, ഏ​ബ്ര​ഹാം ജോ​സ​ഫ് ആ​ല​ന്ത്ര, എ ​സു​ഗ​ത​ൻ, ലി​ജോ മാ​ത്യു, യു. ​ഉ​ധീ​ഷ് കു​മാ​ർ, എം.​എ​സ്. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.