കെസിഎസ്എൽ: സ്റ്റെ​ഫി​ൻ ചെ​യ​ർ​മാ​ൻ, അ​പ​ർ​ണ തോ​മ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Saturday, June 25, 2022 11:20 PM IST
ച​ങ്ങ​നാ​ശേ​രി: കെ​സി​എ​സ്എ​ൽ അ​തി​രൂ​പ​ത നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ല്യൂ​മി​ൻ-22 എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​സ​ഫ് നെ​ടും​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ.​ സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ൻ കോ​ലേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ റി​ൻ​സി, സി​സ്റ്റ​ർ റെ​നീ​റ്റ, ജെ​സ് ട്രീ​സാ ജോ​സ​ഫ്, സേ​വ്യ​ർ കെ.​ജെ., റി​ൻ​സ് വ​ർ​ഗീ​സ്, സ​ബീ​ഷ് നെ​ടു​ന്പ​റ​ന്പി​ൽ, ജെ​റി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത് സ​ന്ദേ​ശം ന​ൽ​കി. എ​സ്എ​ച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ. ​കു​ര്യാ​ച്ച​ൻ പ്ര​സം​ഗി​ച്ചു.

ക്യാ​ന്പി​ൽ ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ സ്റ്റെ​ഫി​ൻ സ​ജി​യെ അ​തി​രൂ​പ​ത ചെ​യ​ർ​മാ​നാ​യും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ അ​പ​ർ​ണ തോ​മ​സി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.