കൃ​ഷി​യി​ട​മൊ​രു​ക്കാ​ന്‍ കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ർ തൂ​ന്പ‌​യെ​ടു​ത്തു
Monday, June 27, 2022 10:45 PM IST
ഹ​രി​പ്പാ​ട്: കൃ​ഷി​യി​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ന്‍ കൃ​ഷി ഓ​ഫീ​സ​ർ​മാ​ര്‍ കൂ​ന്താ​ലി​യെ​ടു​ത്തു. ഞ​ങ്ങ​ളും​കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി​യി​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വീ​യ​പു​രം കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​ന്ദ​കു​മാ​ര്‍, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് കൂ​ന്താ​ലി​യു​മാ​യി കൃ​ഷി​സ്ഥ​ല​ത്ത് എ​ത്തി​യ​ത്.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​ന്‍ വൈ​കി​യ​തി​നാ​ലാ​ണ് കൃ​ഷി​യി​ടം വൃ​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​ത്ത​തി​നെത്തുട​ര്‍​ന്ന് വീ​ട്ടി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശാ​സ്താംകോ​ട്ട​യി​ല്‍നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗം എ.​ ശോ​ഭ, ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ ഓ​മ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.