തു​ഴ​ച്ചി​ല്‍ പ​ഠ​ന​ക്യാ​മ്പ്
Friday, July 1, 2022 10:45 PM IST
എ​ട​ത്വ: എ​ട​ത്വ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ള്ള​വ​രെ തു​ഴ​ച്ചി​ല്‍ പ​ഠി​പ്പി​ച്ച് വ​ള്ളം​ക​ളി ടീ​മി​ല്‍ അം​ഗ​മാ​ക്കി നെ​ഹ്‌​റു ട്രോ​ഫി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ന്‍റ് ജോ​ര്‍​ജ് ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​മാ​സം മു​ത​ല്‍ തു​ഴ​ച്ചി​ല്‍ പ​ഠ​ന​ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്നു.
16 മു​ത​ല്‍ 25 വ​യ​സു​വ​രെ​യു​ള്ള യു​വാ​ക്ക​ള്‍​ക്കാ​യി ര​ണ്ടു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന തു​ഴ​ച്ചി​ല്‍ പ​രി​ശീ​ല​ന പ​ഠ​ന ക്യാ​മ്പി​ല്‍ വ​ള്ളം​ക​ളി രം​ഗ​ത്തെ മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ സേ​വ​നം ല​ഭി​ക്കും. ഫോ​ണ്‍. 9847501005, 9961267872.

വി​ദ്യാ​നി​ധി സ​മ്പാ​ദ്യ
പ​ദ്ധ​തി

ചേ​ര്‍​ത്ത​ല: കു​ട്ടി​ക​ളി​ല്‍ സ​മ്പാ​ദ്യ​ശീ​ലം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ബാ​ങ്ക് ആ​വി​ഷ്‌​ക​രി​ച്ച വി​ദ്യാ​നി​ധി സ​മ്പാ​ദ്യ​പ​ദ്ധ​തി കു​റു​പ്പം​കു​ള​ങ്ങ​ര ശ്രീ ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു.
കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ എം.​സ​ത്യ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പി.​കെ. ച​ന്ദ്ര​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. കേ​ര​ള ബാ​ങ്ക് ആ​ല​പ്പു​ഴ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ല​ത പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​യു. സു​രേ​ഷ്‌​കു​മാ​ര്‍, ഡി.​ ഗി​രീ​ഷ്‌​കു​മാ​ര്‍, മീ​ര മാ​ത്യു, പ്ര​മോ​ദ്, എ​ന്‍. വി​ജി, വി​ശ്വ​ജി​ത്ത്, മ​ഹാ​ദേ​വ​ന്‍ നാ​യ​ര്‍, കെ.​എ​സ്.​അ​ജ​യ​കു​മാ​ര്‍, ആ​ര്‍.​രാ​ജ​ഗോ​പാ​ല്‍, പി.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.