വിദ്യാർഥികളെ ആ​ദ​രി​ച്ചു
Monday, July 4, 2022 10:39 PM IST
ചേ​ർ​ത്ത​ല: ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി ചാ​രി​റ്റി ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത​വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ക​യും പ​ഠ​നോ​പ​ക​ര​ണ​ വി​ത​ര​ണ​വും ന​ട​ത്തി. ത​ങ്കി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ജോ​ർ​ജ് എ​ടേ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ത​മ്പി ച​ക്കു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി സി. ​ക​മ്പ​ക്കാ​ര​ൻ, റ്റി.​ഡി. മൈ​ക്കി​ൾ, ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത്, ചാ​ക്കോ പ​ള്ളി​പ്പ​റ​മ്പി​ൽ, സ​ജി വ​ട​ക്കേ​മു​റി, ജാ​ക്സ​ൺ ജോ​ർ​ജ് ചെ​റി​യ​ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണം

എ​ട​ത്വ: മ​ല​ബാ​ര്‍ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ന്ന​ണി പേ​രാ​ളി​യും മു​ന്‍ എം​പി​യു​മാ​യ കെ. ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണം പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി​യി​ല്‍ ന​ട​ന്നു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി ജോ​സ​ഫ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.