കു​ട്ട​നാ​ട്ടി​ൽ മ​ട​വീ​ഴ്ച തു​ട​രു​ന്നു; ര​ണ്ടു​വീ​ടു​ക​ൾ ത​ക​ർ​ന്നു
Sunday, August 7, 2022 10:05 PM IST
മ​ങ്കൊ​മ്പ് : ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച തു​ട​രു​ന്നു. മ​ട​വീ​ഴ്ച​യി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മാ​യി​ട്ടാ​ണ് മ​ട​വീ​ഴ്ച​യും നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ അ​റു​നൂ​റ് ച​ക്കം​ക​രി പാ​ട​ത്ത് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന സ​മീ​പ​ത്തെ മു​പ്പ​ത്ത​ഞ്ചി​ൽ ചി​റ ജ​യ​കു​മാ​റി​ന്‍റെ വീ​ടി​നു വെ​ള്ള​പ്പാ​ച്ചി​ലി​ൽ സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ചു. അ​ടി​ത്ത​റ ഇ​ള​കി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് ഒ​രു​ഭാ​ഗ​ത്തേ​യ്ക്കു ചെ​രി​ഞ്ഞ നി​ല​യി​ലാ​യി. ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന വീ​ട്ടി​ൽ നി​ന്നും ജ​യ​കു​മാ​റും, ഭാ​ര്യ​യും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റി​യി​രി​ക്കു​ക​യാ​ണ്. വീ​ടി​നൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​യെ​ല്ലാം ഈ ​കു​ടും​ബ​ത്തി​നു ന​ഷ്ട​മാ​യി. 155 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ടാം കൃ​ഷി​ക്കു 45 ദി​വ​സം പ്രാ​യ​മാ​യി​രി​ക്കെ​യാ​ണ് മ​ട​വീ​ണ​ത്. മ​ട​വീ​ണ​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ലെ 88 ഓ​ളം ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​മാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന തെ​ക്കേ​ക്ക​ര മൂ​ലം​പ​ള്ളി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. 160 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്ത് ര​ണ്ടാം കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്ക​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലു​ള്ള നൂ​റു​പ​റ​ച്ചി​റ ഓ​മ​ന​ക്കു​ട്ട​ന്‍റെ വീ​ടാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ അ​ള്ള് വീ​ണി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ചേ​ർ​ന്ന് ഓ​മ​ന​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​റ്റി​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സി​മ​ന്‍റുക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ചി​രു​ന്ന വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​മാ​യ​താ​യി ഓ​മ​ന​ക്കു​ട്ട​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ത​ന്നെ​യു​ള്ള ചെ​മ്പ​ടി ചെ​ക്ക​ൻ ക​രി പാ​ട​ശേ​ഖ​ര​ത്തി​ലും മ​ട​വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. 350 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ടാം​കൃ​ഷി 50 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്കേ​ച്ചി​റ​യി​ലെ വ​ട​ക്കേ മൂ​ല​യി​ൽ മ​ട​വീ​ഴ്ച യു​ണ്ടാ​യ​ത്.