പാ​ണാ​വ​ള്ളി ക്ഷേ​ത്ര​ത്തി​ൽ വെ​ടി​പ്പു​ര​യ്ക്ക് തീ ​പി​ടി​ച്ചു; അ​ഞ്ചുപേ​ർക്കു പരിക്ക്
Monday, August 8, 2022 10:03 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി നാ​ൽ​പ്പ​ത്തെ​ണ്ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ വെ​ടി​പ്പു​ര​യ്ക്ക് തീ ​പി​ടി​ച്ച് അ​ഞ്ചു പേ​ർ ആ​ശു​പ​ത്രി​യി​ൽ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ണാ​വ​ള്ളി ഏ​ഴാം വാ​ർ​ഡ് മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ എം.​പി. തി​ല​ക​ൻ (55), പാ​ണാ​വ​ള്ളി 17-ാം വാ​ർ​ഡ് വാ​ലു​മ്മേ​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (45) എ​ന്നി​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വാ​ലു​മ്മേ​ൽ വീ​ട്ടി​ൽ വി​ഷ്ണു (28), ത​റ​മേ​ൽ വ​ന്ദ​നം വീ​ട്ടി​ൽ ധ​ന​പാ​ല​ൻ (55), മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ അ​രു​ൺ കു​മാ​ർ എ​ന്നി​വ​രെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കി​ട്ട് നാലിനാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഈ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന സ​പ്താ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം വ​ഴി​പാ​ട് കൗ​ണ്ട​റും അ​നു​ബ​ന്ധ ജോ​ലി​ക​ളും ന​ട​ക്കു​ക​യാ​യി​രു​ന്നു. ക​തി​ന നി​റ​യ്ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ക​രി​മ​രു​ന്നി​ലേ​ക്ക് വെ​ൽ​ഡിം​ഗ് റാ​ഡി​ൽനി​ന്ന് തീ​പ്പൊ​രി വീ​ണ് അ​പ​ക​ട​മു​ണ്ടാ​യെ​ന്നാ​ണ് നി​ഗ​മ​നം.
നി​റ​ച്ചുവെ​ച്ചി​രു​ന്ന ക​തി​ന​ക​ൾ കൂ​ട്ട​മാ​യി പൊ​ട്ടു​ക​യും സൂ​ക്ഷി​ച്ചു വെ​ച്ചി​രു​ന്ന ക​രി​മ​രു​ന്നി​നു തീ ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക​തി​ന​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ ക​രി​മ​രു​ന്നി​ൽനി​ന്ന് ഉ​യ​ർ​ന്ന ക​റു​ത്ത പു​ക മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ശ​രീ​രം ആ​കെ പൊ​ള്ളി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ സേ​ന, ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്, രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ,അ​ഡ്വ വി.​ആ​ർ.​ ര​ജി​ത, ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.