നോ​ട്ട ഇ​ത്ത​വ​ണ​യും നാ​ലാം സ്ഥാ​ന​ത്ത്
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും നോ​ട്ട (നി​ഷേ​ധ വോ​ട്ട്) ഇ​ത്ത​വ​ണ​യും നാ​ലാം​സ്ഥാ​ന​ത്തെത്തിയെങ്കിലും വോട്ടിംഗ് ശതമാനത്തിൽ ആ​ല​പ്പു​ഴ​യി​ൽ ഇ​ത്ത​വ​ണ നോ​ട്ട​യ്ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 6065 വോ​ട്ടു​ക​ളാ​ണ്. എന്നാൽ ക​ഴി​ഞ്ഞ ത​വ​ണ​ 11,338 വരെ എത്തിയിരുന്നു.
മാ​വേ​ലി​ക്ക​ര​യി​ൽ 5669 വോ​ട്ടു​ക​ളും നോ​ട്ട​യ്ക്കു ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 9459 വോ​ട്ടു​ക​ളാ​യി​രു​ന്നു. 3790 വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് ഇ​ക്കു​റി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ആ​ല​പ്പു​ഴ ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​യ​സ​ഭ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ അ​രൂ​ർ - 1946, ചേ​ർ​ത്ത​ല- 2034, ആ​ല​പ്പു​ഴ- 1796, അ​ന്പ​ല​പ്പു​ഴ- 1527, ഹ​രി​പ്പാ​ട്- 1361, കാ​യം​കു​ളം 1351, ക​രു​നാ​ഗ​പ​ള്ളി- 1306, പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​യി 17 നി​ഷേ​ധ വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​യ​സ​ഭ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി- 1558, കു​ട്ട​നാ​ട്- 1298, മാ​വേ​ലി​ക്ക​ര- 1321, ചെ​ങ്ങ​ന്നൂ​ർ 1270, കു​ന്ന​ത്തൂ​ർ- 1246, കൊ​ട്ടാ​ര​ക്ക​ര- 1502, പ​ത്ത​നാ​പു​രം- 1253, പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​യി 11 നി​ഷേ​ധ വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി.