മു​ട്ടാ​ർ ഇ​നി ആ​രോ​ഗ്യ​ഗ്രാ​മം
Thursday, June 20, 2019 10:06 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​ള​യ​ബാ​ധി​ത​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ "ആ​രോ​ഗ്യ​ഗ്രാ​മ’​ത്തി​നു തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി ചാ​രി​റ്റി വേ​ൾ​ഡാ​ണ് മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​ട്ടാ​ർ ഗ്രാ​മ​ത്തി​ലെ ജ​ന​ത​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക, കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​നും, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​യാ​ണി​ത്. കു​ടും​ബ​ങ്ങ​ൾ​തോ​റും ആ​രോ​ഗ്യ​സ​ർ​വേ, മൊ​ബൈ​ൽ ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന എ​ന്നി​വ കൂ​ടാ​തെ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, ആ​ർ.​ഒ.​പ്ലാ​ന്‍റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ക, ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം, കാ​ൻ​സ​ർ ക്ല​ബ്, ഡ​യ​ബ​റ്റി​സ് ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ രൂ​പീ​ക​രി​ക്കു​ക, യോ​ഗ ക്ല​ബ്, വാ​ക്കേ​ഴ്സ് ക്ല​ബ് തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
ക​ണ്‍​സേ​ണ്‍ ഇ​ന്ത്യാ ഫൗ​ണ്ടേഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെയാ ണ് പദ്ധതി. ആ​രോ​ഗ്യ​ഗ്രാ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ര​ണ്ടു മേ​ഖ​ല​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. മി​ത്ര​ക്ക​രി മേ​ഖ​ല​യി​ലെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് സേ​വ്യേ​ഴ്സ് പാ​രി​ഷ്ഹാ​ളി​ലും മു​ട്ടാ​ർ മേ​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ്ഹാ​ളി​ലും ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, ഗോ​പ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി, ത​ങ്ക​മ്മ, ശ​ശീ​ന്ദ്ര​ൻ, പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.