പ്ര​കൃ​തി​ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ജീ​വ​ന​ക്കാ​രും. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും വി​ഹി​തം ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ജി​ല്ലാ​ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു ന​ൽ​കി. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് കൈ​മാ​റി​യ​ത്.
ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട സ​ഹാ​യം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ ഡോ ​അ​ദീ​ല അ​ബ്ദു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, സെ​ക്ര​ട്ട​റി കെ. ​ആ​ർ. ദേ​വ​ദാ​സ് എ​ന്നി​വ​രും അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.