സ​ർ​വീ​സ് സെ​ന്‍റ​റി​ലെ മോ​ഷ​ണം: ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ
Monday, August 19, 2019 10:06 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ലെ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് വി​ശാ​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ തൊ​ഴി​ലാ​ളി​ക​ളും ആ​ന്ധ്ര സ്വ​ദേ​ശി​ക​ളു​മാ​യ മ​ക്സി​ത്തൂ​ൾ ഹ​ക്ക്, ഫാ​റൂ​ക്ക്, ജ​യ്ബൂ​ർ എ​ന്നി​വ​രാ​ണ് നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം പെ​രു​ന്പാ​വൂ​രി​ൽ നി​ന്നും പു​ന്ന​പ്ര എ​സ്ഐ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 14നാ​ണ് സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്നും 11000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച് ഇ​വ​ർ ക​ട​ന്ന​ത്. സ​ർ​വീ​സ് സെ​ന്‍റ​ർ ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് മൊ​ബൈ​ൽ ലൊ​ക്കേ​ഷ​നി​ൽ ഇ​വ​ർ പെ​രു​ന്പാ​വൂ​രി​ൽ ഉ​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം പെ​രു​ന്പാ​വൂ​രി​ലെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11 ഓ​ടെ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
കു​റ​വ​ൻ​തോ​ട് സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി​ച്ച മോ​ഷ്ടാ​ക്ക​ൾ മേ​ശ​യി​ൽ നി​ന്നു​മാ​ണ് പ​ണം എ​ടു​ത്ത​തെ​ന്ന് പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി. അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ മോ​ഷ്ടാ​ക്ക​ളെ അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. സി​പി​ഒ​മാ​രാ​യ ബി​ജോ​യ്, മാ​ത്യു, ബോ​ബ​ൻ, നി​ഥി​ൻ, അ​ജി​ത്, അ​ജീ​ഷ് എ​ന്നി​വ​ർ എ​സ്ഐ യോ​ടൊ​പ്പം പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.