പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് തീ​ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്കാൻ യു​വ​ജ​ന​ങ്ങ​ളു​ടെ പ​രി​ശ്ര​മം
Tuesday, September 10, 2019 11:11 PM IST
ചേ​ർ​ത്ത​ല: പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് തീ​ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്കാൻ യു​വ​ജ​ന​ങ്ങ​ളു​ടെ പ​രി​ശ്ര​മം. "ന​മ്മു​ടെ അ​ർ​ത്തു​ങ്ക​ൽ’ എ​ന്ന വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ ക​ട​പ്പു​റ​ത്താ​ണ് പ്ലാ​സ്റ്റി​ക്ക് മ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ്രാ​ധാ​ന്യം​ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന "ന​മ്മു​ടെ അ​ർ​ത്തു​ങ്ക​ൽ’ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ പ്ര​വാ​സി​ക​ളു​ൾ​പ്പെ​ടെ നൂ​റ്റ​ന്പ​തോ​ളം​പേ​ർ അം​ഗ​ങ്ങ​ളാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും​മ​റ്റും ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന അ​ർ​ത്തു​ങ്ക​ൽ ക​ട​ലോ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന ഭീ​തി​യാ​ണ് ഇ​ത്ത​ര​ക്കാ​രു നീ​ക്കം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. സം​ഭ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ നീ​ക്കം ചെ​യ്ത് സം​സ്കരി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കും. സ​ന്ദ​ർ​ശ​ക​രും ത​ദ്ദേശ​വാ​സി​ക​ളും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്നും ക​ട​പ്പു​റ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സം​ഭ​ര​ണി​യി​ൽ നി​ക്ഷേ​പി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഗ്രൂ​പ്പ് അ​ഡ്മി​ൻ മൈ​ക്കി​ൾ റോ​ക്കി, പൊ​ടി​യ​ൻ ജോ​സ​ഫ്, ബി​ബി​ൻ കു​രി​ശു​ങ്ക​ൽ, വി​കാ​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.