ഓ​ണാ​ഘോ​ഷം
Monday, September 16, 2019 10:37 PM IST
ചേ​ർ​ത്ത​ല: നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​രീ​ഫ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​വേ​ലി​യെ വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് നെ​ല്ലി​കു​ന്ന​ത്ത് സ്വീ​ക​രി​ച്ചു.
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ള മ​ത്സ​രം, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ സി​ബി പ​ഞ്ഞി​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി കി​ണ​റ്റു​ക​ര, ട്ര​ഷ​റ​ർ ജോ​സ​ഫ് പു​ളി​ക്ക​ൽ, ഷേ​ർ​ളി ബാ​ബു പ​ള്ളി നി​ക​ർ​ത്ത്, ജോ​സ​ഫ് മാ​ലേ​ത്ത​റ, ടോ​മി ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ദ​രി​ച്ചു

മ​ങ്കൊ​മ്പ് : യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ധി​ക​ളെ അ​നു​മോ​ദി​ച്ചു.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ല​ക്‌​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ. ​ഗോ​പ​കു​മാ​ർ, വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, പി. ​ഉ​ദ​യ​കു​മാ​ർ, പി.​യു. തോ​മ​സ്, റോ​ഫി​ൻ കാ​വാ​ലം, വ​ർ​ഗീ​സ് മാ​ത്യൂ തു​ണ്ടി​യി​ൽ, ജോ​ജോ കൂ​ത്ത​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.