അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Saturday, October 12, 2019 11:46 PM IST
മ​​ങ്കൊ​​ന്പ് : ആ​​റ്റി​​ൽ യു​​വാ​​വി​​ന്‍റെ അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. നെ​​ടു​​മു​​ടി പ​​ര്യാ​​ത്ത് ജെ​​ട്ടി​​ക്കു സ​​മീ​​പ​​ത്താ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മൃ​ത​​ദേ​​ഹം ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. 40 വ​​യ​​സ് തോ​​ന്നി​​ക്കു​​ന്ന യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​നു ര​​ണ്ടു ദി​​വ​​സ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. വെ​​ള്ള​​യി​​ൽ ചു​​വ​​പ്പും ക​​റു​​പ്പും വ​​ര​​ക​​ളോ​​ടു​​കൂ​​ടി​​യ ടീ​​ഷ​​ർ​​ട്ടും, ബ്രൗ​​ണ്‍ നി​​റ​​ത്തി​​ലു​​ള്ള പാ​​ന്‍റ്സു​​മാ​​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത് .

നാ​​ട്ടു​​കാ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ച് നെ​​ടു​​മു​​ടി പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്കെടു​​ത്ത് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.