ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ളി​കൊ​ട്ടു​യ​ർ​ന്നു
Sunday, October 13, 2019 10:37 PM IST
എ​ട​ത്വ: ആ​റാം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ളി​കൊ​ട്ടു​യ​ർ​ന്നു. ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ആ​ദ്യം ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് താ​ലൂ​ക്ക്, ജി​ല്ല, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​മു​ള്ള സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ ര​ണ്ട് താ​ലൂ​ക്കു​ക​ൾ മാ​ത്ര​മാ​ണ് വ​ല​തു​പ​ക്ഷ സം​ഘ​ട​ന ഭ​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ അ​ഞ്ച് ത​വ​ണ​യും ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് വി​ജ​യം നേ​ടി​യ​ത്. കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്ക് ഒ​പ്പ​മാ​ണ്. ഇ​ക്കു​റി താ​ലൂ​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​യും കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​മാ​യി പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ 15 ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റെ​ക്കു​റെ എ​ല്ലാ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നീ​യ​മ​ന​വും ക​ഴി​ഞ്ഞു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഏ​ഴി​ന് സ​മീ​പി​ക്കും. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം 20 നും, ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ന്നി​നും ന​ട​ക്കും.
ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ​ക്ക് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​വ​കാ​ശം ല​ഭി​ക്കും. 2020 ജ​നു​വ​രി 18ന് ​താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പും, മാ​ർ​ച്ച് 12ന് ​ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പും, ഏ​പ്രി​ൽ 20ന് ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.