. കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന്്
Tuesday, October 15, 2019 10:40 PM IST
മാ​ന്നാ​ർ : ചെ​ന്നി​ത്ത​ല​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കാ​രാ​ഴ്മ കി​ഴ​ക്ക് ഏ​ഴാം വാ​ർ​ഡി​ൽ മ​ഠ​ത്തി​ൽ ക​ട​വി​ന് സ​മീ​പം അ​ഡ്ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ര​ളി ഫാ​ർ​മേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന കൃ​ഷി തോ​ട്ട​ത്തി​ലെ ക​ര​കൃ​ഷി​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ദി​വ​സ​വും രാ​വി​ലെ കൃ​ഷി പ​രി​പാ​ല​ന​ത്ത​ിനെ​ത്തി​യ അം​ഗ​ങ്ങ​ളാ​ണ് കൃ​ഷി തോ​ട്ട​ത്തി​ൽ വി​ള​ക​ൾ വെ​ട്ടി​യും പി​ഴു​തെ​റി​ഞ്ഞ നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. വി​ള​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൈ​ര​ളി ഫാ​ർ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് കെ ​സ​ദാ​ശി​വ​ൻ പി​ള്ള മാ​ന്നാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.