ശ​ക്ത​മാ​യ മ​ഴ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു, ഇ​ടി​മി​ന്ന​ലി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, October 16, 2019 10:28 PM IST
കാ​യം​കു​ളം: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം. ഇ​ടി​മി​ന്ന​ലേ​റ്റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക്

പ​രി​ക്കേ​റ്റു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം അ​ഞ്ചാം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തു​വ​ന്ന കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് ത​ണ്ടാ​ശേ​രി ശാ​ര​ദ (55) മ​ണി നി​വാ​സി​ൽ മ​ണി​യ​മ്മ (58) എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷ​ഹി​ദാ​ർ പ​ള്ളി​യു​ടെ മ​ദ്റ​സ​യ്ക്ക് സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. മ​ദ്റ​സ​ക്ക് മു​ന്നി​ലൂ​ടെ വ​ട​ക്കോ​ട്ടു​ള്ള കെ​റ്റു​കു​ള​ങ്ങ​ര മേ​നാ​ന്ത​റ ഭാ​ഗ​ത്തു നി​ന്ന് തെ​ക്കോ​ട്ടു​ള്ള റോ​ഡി​ലാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തു മൂ​ലം ദു​ര​ന്തം ഒ​ഴി​വാ​യി.

താ​ലൂ​ക്കാ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ ഇ​രി​ക്കു​ന്ന സ്ഥ​ലം വെ​ള്ള​ത്തി​ലാ​യി. എം​എ​സ്എം കോ​ള​ജി​നു സ​മീ​പം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ന​ഗ​ര​സ​ഭ ജം​ഗ്ഷ​ൻ, പാ​ർ​ക്ക് ജം​ഗ്ഷ​ന് തെ​ക്കു​വ​ശം, ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം യാ​ത്ര ദു​രി​തം നേ​രി​ട്ടു.