മാലിന്യ നിക്ഷേപം: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, October 19, 2019 10:27 PM IST
മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ൾ നി​രോ​ധി​ക്കു​ന്ന​തി​നും വ​ഴി​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പു​ളി​ങ്കു​ന്ന് ജ​ന​ശ്രീ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ​ക​ട​വു മു​ത​ൽ ക്ഷീ​ര​സം​ഘം വ​രെ​യു​ള്ള റോ​ഡു​വ​ക്കി​ൽ പ​ല​ഭാ​ഗ​ത്തും മാ​ലി​ന്യ​നി​ക്ഷേ​പം വ​ർ​ധി​ക്കു​ക​യാ​ണ്.

മാ​ലി​ന്യ നി​ക്ഷേ​പം പാ​ടി​ല്ലെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച ബോ​ർ​ഡി​നു താ​ഴെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ​യാ​ണെ​ന്ന​ത് രോ​ഗ​ങ്ങ​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞു.

വ്യാ​പ​രി​ക​ൾ, അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ളി​ങ്കു​ന്നി​ലും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നു​ള​ള പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് ജ​ന​ശ്രീ​സം​ഘം മൂ​ന്നാം​വാ​ർ​ഡ് ഏ​ഴാം യൂ​ണി​റ്റ് യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജേ​ക്ക​ബ് സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​ജി കോ​ര, പി.​എം തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.