സീ​ഫെ​സ്റ്റ് 2019 സംഘടിപ്പിച്ചു
Tuesday, October 22, 2019 10:59 PM IST
എ​ട​ത്വ: എ​ട​ത്വ ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശ​ന​മേ​ള സീ​ഫെ​സ്റ്റ് 2019 ന​ട​ന്നു.
എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ലി​സി​മോ​ൾ സേ​വ്യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ്ന്ത്യ​ൻ സ്പേ​സ് മി​ഷ​ൻ മു​ഖ്യ​പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ ച​ന്ദ്ര​യാ​ൻ ടു ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ചും സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടും പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് ചെ​ന്പി​ല​കം ത്രി​വ​ർ​ണ പ​താ​ക​യെ അ​നു​സ്മ​രി​ക്കു​ന്ന 25 ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലു​യ​ർ​ത്തി. അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച നി​ർ​മി​ച്ച മോ​ഡ​ലു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
വി​വി​ധ സാ​ഹി​ത്യ സൃ​ഷ്ടി​ക​ളെ ആ​ധാ​ര​മാ​ക്കി നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.