കൊ​ല​പാ​ത​കം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ
Tuesday, November 12, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ന്‍റെ (കു​ഞ്ഞു​മോ​ൻ - 75)യും ​ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) ന്‍റെ യും ​കൊ​ല​പാ​ത​കം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ശ​നി​യാ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം ബം​ഗ്ലാ​ദേ​ശി​ക​ളും കൊ​ല​പാ​ത​കി​ക​ളെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​വ​രു​മാ​യ ല​ബ​ലു, ജൂ​വ​ൽ എ​ന്നി​വ​രെ ജോ​ലി​ക്കാ​യി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​ർ വീ​ടും പ​രി​സ​ര​വും കൃ​ത്യ​മാ​യി വീ​ക്ഷി​ക്കു​ക​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടെ​യും ച​ല​ന​ങ്ങ​ൾ വി​ശ​ദ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തും നി​ർ​വ​ഹി​ച്ച​തു​മെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഇ​തി​നാ​ൽ ത​ന്നെ ഇ​വ​രെ ജോ​ലി​ക്ക​യ​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. മോ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത് സാ​ധൂ​ക​രി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ ലി​ല്ലി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ര​ണ്ടു സ്വ​ർ​ണ മാ​ല​ക​ൾ ന​ഷ്ട​മാ​യ​താ​യി ബ​ന്ധു​ക്ക​ൾ സ്ഥ​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​യും മ​റ്റും അ​ല​ങ്കോ​ല​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​ത്തെ​പ​റ്റി​യോ സ്വ​ർ​ണ​ത്തെ പ​റ്റി​യോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്തു നി​ന്നും മ​ക്ക​ൾ വ​ന്ന​ൽ മാ​ത്ര​മെ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
വെ​ണ്മ​ണി​യെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് ഉ​ട​ന​ടി തു​ന്പു​ണ്ടാ​ക്കി​യ​ത് അ​യ​ൽ​വാ​സി​യു​ടെ മൊ​ഴി​യാ​ണ്. എ.​പി. ചെ​റി​യാ​ന്‍റെ​യും ലി​ല്ലി​യു​ടെ കൊലപാതകം മോ​ഷ​ണ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ​പ്പ​റ്റി പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ക​ച്ചു​പോ​യി. ത​ലേ​ദി​വ​സം പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ തെ​ളി​വു​ക​ൾ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ൽ എ​വി​ടെ​യും സി​സി ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ചെ​റി​യാ​ന്‍റെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച്ച ജോ​ലി​ക്കു നി​ന്ന​ത് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി പോ​ലീ​സി​നു തു​ണ​യാ​യ​ത്. ഉ​ട​ൻ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മ​ങ്ങാ​ട്ടു കു​ഴി​യി​ലെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
പ്ര​തി​ക​ളാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ല​ബ​ലു​വും ജു​ബ​ലും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ൽ നി​ന്നും ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ത​ങ്ങ​ൾ ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് ല​ബ​ലു​വും ജു​ബ​ലും സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ൽ ഇ​റ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര, സി​ഐ എം. ​സു​ധി​ലാ​ൽ, വെ​ണ്‍​മ​ണി എ​സ്ഐ ബി. ​രാ​ജീ​വ് കു​മാ​ർ, നൂ​റ​നാ​ട് എ​സ്ഐ ബി​ജു, കു​റ​ത്തി​കാ​ട് എ​സ്ഐ ബി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. വി​ര​ല​ട​യാ​ള വി​ഗ്ദ​ർ, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ക​ർ എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.