ചാ​ലി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, November 12, 2019 10:24 PM IST
അ​മ്പ​ല​പ്പു​ഴ: ക​ർ​ഷ​ക​നെ പാ​ട​ശേ​ഖ​ര​ത്തെ ചാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ക​ഴി കു​ന്നു​മ്മ മു​ക്ക​ട ഇ​രു​പ​ത്ത​ഞ്ചി​ൽ പു​ത്ത​ൻ പ​റ​മ്പു വീ​ട്ടി​ൽ പ്ര​കാ​ശ​നാ (49) ണ് ​മ​രി​ച്ച​ത്. മു​ക്ക​ട കി​ഴ​ക്കെ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​നാ​യ പ്ര​കാ​ശ​ന്‍റെ നെ​ല്ല് ക​ഴി​ഞ്ഞ 30 ദി​വ​സ​ത്തോ​ള​മാ​യി ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ണു കി​ട​ക്കു​ക​യാ​ണ്.
ഒ​രേ​ക്ക​ർ സ്വ​ന്ത​മാ​യും ര​ണ്ടേ​ക്ക​ർ പാ​ട്ട​ത്തി​നു​മെ​ടു​ത്ത് കൃ​ഷി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കൊ​യ്ത്ത് യ​ന്ത്രം കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വ​ള​രെ നി​രാ​ശ​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​ട​ശേ​ഖ​ര​ത്തേ​ക്കു പോ​യ പ്ര​കാ​ശ​നെ വൈ​കു​ന്നേ​ര​മാ​യി​ട്ടും കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തെ ചാ​ലി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ : സു​മ. മ​ക​ൻ : പ്ര​ശാ​ന്ത്.