ചെ​യ​ർ​മാ​നെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു
Wednesday, November 13, 2019 10:28 PM IST
കാ​യം​കു​ളം: എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ർ​മാ​നെ​തി​രേ പ്ര​തി​പ​ക്ഷ യു ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു. ബി ​ജെ​പി​യു​ടെ ഏ​ഴു കൗ​ൺ​സി​ല​ർ​മാ​രും എ​ൽ​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ളും വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ട​ത്. 15 യുഡി​എ​ഫ് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ര്‍​ച്ച​യി​ൽ എ​ൽ​ഡി​എ​ഫും ബിജെ​പി​യും പ​ങ്കെ​ടു​ത്തു. ന​ഗ​ര​ഭ​ര​ണം അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച​താ​യും ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ശി​വ​ദാ​സ​നെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്. 44 അം​ഗ കൗ​ണ്‍​സി​ലി​ല്‍ എ​ല്‍​ഡിഎ​ഫ് - 22, യു​ഡി.​എ​ഫ് -15, ബി​ജെ​പി - ഏഴ്എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.