പെ​ട്ടി​ഓ​ട്ടോ​യി​ൽ ലോ​റി​യി​ടി​ച്ച് പ​ച്ച​ക്ക​റിക്ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു
Saturday, November 16, 2019 11:37 PM IST
അ​ന്പ​ല​പ്പു​ഴ: പെ​ട്ടി​ഓ​ട്ടോ​യി​ൽ ലോ​റി​യി​ടി​ച്ച് പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് താ​യ്പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞാ (59) ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ പു​ന്ന​പ്ര പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

പു​ന്ന​പ്ര മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞ് സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നാ​യി പെ​ട്ടി​ഓ​ട്ടോ​യി​ൽ ആ​ല​പ്പു​ഴ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശി​യ​പാ​ത​യി​ൽ നി​ന്നും തെ​റി​ച്ച് പെ​ട്ടി​ഓ​ട്ടോ മ​റി​ഞ്ഞ് ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. റു​ഖി​യ​ത്താ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ബാ​ഷ്, മു​ബാ​റ​ക്, മു​ന്താ​സ്, ബാ​ദു​ഷ.