ക​ഥാ​പ്ര​സം​ഗ​ത്തി​ൽ ഹാ​ട്രി​ക് വി​ജ​യം നേ​ടി ഗൗ​രീ​കൃ​ഷ്ണ​യും സം​ഘ​വും
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​ഥാ​പ്ര​സം​ഗ​ത്തി​ൽ ഹാ​ട്രി​ക് വി​ജ​യം നേ​ടി ഗൗ​രീ കൃ​ഷ്ണ​യും സം​ഘ​വും. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് മാ​വേ​ലി​ക്ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. പ്ല​സ്വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ ലി​ബി ബി​ജു (ഹാ​ർ​മോ​ണി​യം), പി.​ആ​ർ.​മീ​നാ​ക്ഷി (ത​ബ​ല), സോ​ഫി ലൈ​ജു (ടൈ​മിം​ഗ്്) എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ. അം​ബി​ക സു​ത​ൻ മ​ങ്ങാ​ടി​ന്‍റെ ആ​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ന്നും അ​ട​ർ​ത്തി​യെ​ടു​ത്ത ബാ​ല​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​മ​ർ​ശി​ക്കു​ന്ന ക​ഥ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗൗ​രി കൃ​ഷ്ണ അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ക​ഥാ​പ്ര​സം​ഗ​വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്.