ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം
Wednesday, December 4, 2019 11:27 PM IST
ചേ​ർ​ത്ത​ല: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും ക്ഷീ​ര​സം​ഘ​ങ്ങ​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന ജി​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ക​ഞ്ഞി​ക്കു​ഴി ക​ള​ത്തി​വീ​ട്ടി​ൽ ന​ട​ക്കും. ക​ള​ത്തി​വീ​ട് ക്ഷീ​ര​ക​ർ​ഷ​ക സം​ഘ​ത്തി​ൽ ഏ​ഴി​നു രാ​വി​ലെ ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​പ്ര​ദ​ർ​ശ​ന​വും ക്യാ​ന്പും ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ല​ളി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ളി​ത തി​ല​ക​ൻ അ​ധ്യ​ക്ഷ​നാ​കും. ഒ​ന്പ​തി​നു ധ​വ​ള​പാ​ത​യി​ലെ പ്ര​തി​ഭ​ക​ൾ സെ​മി​നാ​ർ. 11നു ​ന​ട​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​കും.

ക്ഷീ​ര​സം​ഘം കെ​ട്ടി​ട​സ​മു​ച്ച​യം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ക​ച്ച ക​ർ​ഷ​ക​രെ എ.​എം. ആ​രി​ഫ് എം​പി​യും വ​നി​താ ക​ർ​ഷ​ക​രെ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യും ആ​ദ​രി​ക്കും. എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ന​ട​ക്കു​ന്ന സെ​മി​നാ​ർ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​നാ​കും. 246 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നു​ള്ള 12886 ക​ർ​ഷ​ക​രും 350 ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി ജോ​ലി ല​ഘൂ​ക​രി​ക്കു​ക​യും പാ​ലു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വി​വി​ധ കാ​ര്യ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജി. ശ്രീ​ല​ത, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​ൻ. കാ​ർ​ത്തി​കേ​യ​ൻ, അ​സി. ഡ​യ​റ​ക്ട​ർ ഡി. ​ശ്രീ​ലേ​ഖ, ജി. ​സോ​മ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.