ബ​യ​ർ സെ​ല്ല​ർ മീ​റ്റ്: ആ​ന്ധ്ര, ക​ർ​ണാ​ട​ക മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കും
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: ക​യ​ർ കേ​ര​ള​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ബ​യ​ർ സെ​ല്ല​ർ മീ​റ്റ് ഇ​ന്നു ന​ട​ക്കും. ആ​ഭ്യ​ന്ത​ര വി​പ​ണ​യി​ൽ കേ​ര​ള​ത്തി​ലെ ക​യ​ർ ശ​ക്ത​മാ​യി ചു​വ​ടു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്ധ്ര​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മു​ള്ള മ​ന്ത്രി​മാ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കും. പു​ന്ന​മ​ട ഹോ​ട്ട​ൽ ഉ​ദ​യ ബാ​ക്‌വാ​ട്ട​ർ റി​സോ​ർ​ട്ടി​ലാ​ണ് ബ​യ​ർ സെ​ല്ല​ർ മീ​റ്റ് ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന മീ​റ്റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. വി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​യ​ർ മ​ൾ​ച്ചിം​ഗ് മെ​റ്റീ​രി​യ​ൽ ലോ​ഞ്ചിം​ഗ് ആ​ന്ധ്ര​പ്ര​ദേ​ശ് കൃ​ഷി സ​ഹ​ക​ര​ണ മ​ന്ത്രി കു​റ​ശാ​ല ക​ണ്ണ​ബാ​ബു നി​ർ​വ​ഹി​ക്കും. ക​യ​ർ അ​ക്കോ​സ്റ്റി​ക്സ് ലോ​ഞ്ചിം​ഗ് ക​ർ​ണാ​ട​ക നി​യ​മ ജ​ല​സേ​ച​ന മ​ന്ത്രി ജെ.​സി. മാ​ധു​സ്വാ​മി നി​ർ​വ​ഹി​ക്കും. മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​ഡ്വ. എം.​എം. ആ​രി​ഫ് സ്വാ​ഗ​തം പ​റ​യു​ന്ന ച​ട​ങ്ങി​ൽ ക​യ​ർ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ ആ​ശം​സ​ക​ൾ നേ​രും. ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, ക​യ​ർ മെ​ഷീ​ന​റി മാ​നു​ഫാ​ക്ച്വ​റിം​ഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​പ്ര​സാ​ദ്, ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. ഗ​ണേ​ശ​ൻ, ഫോം​മാ​റ്റിം​ഗ്സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ആ​ർ. ഭ​ഗീ​ര​ഥ​ൻ, ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ. സാ​യി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​യ​ർ വി​ക​സ​ന ഡ​യ​റ​ക്ട​ർ എ​ൻ. പ​ത്മ​കു​മാ​ർ ന​ന്ദി പ​റ​യും. രാ​വി​ലെ പ​ത്തി​ന് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ റി​വേ​ഴ്സ് ബ​യ​ർ സെ​ല്ല​ർ മീ​റ്റ് ന​ട​ക്കു​ന്നു​ണ്ട്. ക​യ​ർ കേ​ര​ള​യി​ൽ ആ​ദ്യ​മാ​യാ​ണ് റി​വേ​ഴ്സ് ബ​യ​ർ സെ​ല്ല​ർ മീ​റ്റ് ന​ട​ക്കു​ന്ന​ത്.