ബി​കെഎം​യു പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ഇ​ന്ന്
Thursday, December 5, 2019 10:37 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ​സ്റ്റേ​റ്റ് ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ബി​കെഎം​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് താ​ലൂ​ക്ക് ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കും. ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദേ​ശി​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 200 ദി​ന തൊ​ഴി​ലും 600 രൂ​പ കൂ​ലി​യും ഉ​റ​പ്പാ​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യം കു​ടി​ശി​ക തീ​ർ​ത്ത് വി​ത​ര​ണം ചെ​യ്യു​ക, പെ​ൻ​ഷ​ൻ ഉ​പാ​ധി ര​ഹി​ത​മാ​യി മൂ​വാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി​യും വീ​ടും ഉ​റ​പ്പാ​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ക, നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക, കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​സേ​ന രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.