ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് 14 ന്
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 14 ന് ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.
നി​ല​വി​ൽ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ബാ​ങ്കു​ക​ൾ സ​മ​ർ​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, കെഎ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, ബി​എ​സ്എ​ൻ​എ​ൽ, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ, തൊ​ഴി​ൽ വ​കു​പ്പ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച കേ​സു​ക​ൾ, ര​ജി​സ​ട്രേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച അ​ണ്ട​ർ വാ​ല്യൂ​വേ​ഷ​ൻ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ​യും ലോ​ക് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്തി​ലെ ഒ​ത്തു​തീ​ർ​പ്പ് അ​ന്തി​മ​വും മേ​ൽ കോ​ട​തി​ക​ളി​ൽ അ​പ്പീ​ൽ ഇ​ല്ലാ​ത്ത​തു​മാ​ണ്. കൂ​ടാ​തെ കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ൾ ലോ​ക് അ​ദാ​ല​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പാ​യാ​ൽ അ​ട​ച്ച കോ​ർ​ട്ട് ഫീ​സ് തി​രി​കെ ല​ഭി​ക്കും. ലോ​ക് അ​ദാ​ല​ത്തി​ൽ ഹാ​ജ​രാ​കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ലഭിച്ചവർ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജും നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ എ. ​ബ​ദ​റു​ദീ​ൻ അ​റി​യി​ച്ചു.