ശി​ലാ​സ്ഥാ​പ​നം 15 ന്
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: വ​ട​ക്ക​നാ​ര്യാ​ട് കോ​മ​ള​പു​രം ടാ​ഗോ​ർ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം 15നു ​വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ണ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. ടാ​ഗോ​ർ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ദീ​പ്തി അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​ണി ഗോ​പി​നാ​ഥ്, സ​ന്ധ്യ ശ​ശി​ധ​ര​ൻ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​കെ. ര​തി​കു​മാ​ർ, കെ.​എ​സ്. ഹ​രി​ദാ​സ്, എ​സ്. അ​ജ​യ​കു​മാ​ർ, കെ.​ജി. ഉ​ദ​യ​ൻ, സി. ​രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.