വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യസം​സ്ക​ര​ണം കാര്യക്ഷമമാക്കണം: നിയമസഭാ സമിതി
Tuesday, January 14, 2020 10:55 PM IST
ആ​ല​പ്പു​ഴ: വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ണം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്താ​നെ​ന്ന് നി​യ​മ​സ​ഭ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ദാ​സ​ൻ എം​എ​ൽ​എ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​റ​ഞ്ഞു.
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​വും നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു സ​മി​തി. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്ത​ണം കെ. ​ദാ​സ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ച് വേ​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ. ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടും സ​മി​തി സ​ന്ദ​ർ​ശി​ച്ചു. മ​ലി​ന ജ​ല​ത്തെ ശു​ചി​യാ​ക്കാ​നാ​യി റി​സോ​ർ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​മി​തി പ​രി​ശോ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ലാ​ന്‍റു​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന​ത് മ​ലി​ന ജ​ല​ത്തെ ശു​ചി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക​ര​യി​ലെ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മി​തി നി​ർ​ദ്ദേ​ശി​ച്ചു. ദ്വീ​പി​നു​ള്ളി​ലെ ഇ​ട​ത്തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കി നീ​രോ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി.
നി​ര​വ​ധി ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലെ ജൈ​വ വൈ​വി​ദ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി.
പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സ​മി​തി വി​ല​യി​രു​ത്തി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ലാ​ൽ, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ർ അ​ഭി​ലാ​ഷ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.