മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Wednesday, January 15, 2020 10:36 PM IST
ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ള​ക്‌ടറു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ പ്ലാ​സ്റ്റി​ക് പ​താ​ക, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി.
ഗ്രൗ​ണ്ടി​ൽ പ​ന്ത​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വി​ശ്ര​മ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. 22, 23, 24 തീ​യ​തി​ക​ളി​ൽ പ​രേ​ഡി​ന്‍റെ പ​രി​ശീ​ല​നം ന​ട​ക്കും.പ​രി​ശീ​ല​ന ദി​വ​സ​ങ്ങ​ളി​ല​ട​ക്കം ആം​ബു​ല​ൻ​സ്, പ്ര​ഥ​മ ശു​ശ്രൂ​ഷ സൗ​ക​ര്യം എ​ന്നി​വ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ് സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ല ക​ള​ക്‌ടർ നി​ർ​ദേ​ശം ന​ൽ​കി.