സ​രോ​ജി​നി​യ​മ്മയുടെ 40 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് സ​ഫ​ലം
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: ജീ​വി​ച്ച മ​ണ്ണ് സ്വ​ന്ത​മാ​യി കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​നാ​ല്‍ വാ​ര്‍​ഡ് തൈ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ 96കാ​രി​യാ​യ സ​രോ​ജി​നി​യ​മ്മ പ​ട്ട​യ മേ​ള​യ്ക്കെ​ത്തി​യ​ത്.
40 വ​ര്‍​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നും പ്ര​യ​ത്‌​ന​ത്തി​നും വി​രാ​മ​മി​ട്ട് എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ല്‍ ന​ട​ന്ന പ​ട്ട​യ മേ​ള​യി​ല്‍ റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നാ​ണു സ​രോ​ജി​നി​യ​മ്മ​യ്ക്ക് പ​ട്ട​യം ന​ല്‍​കി​യ​ത്. പ​ട്ട​യം വാ​ങ്ങാ​നാ​യി സ്റ്റേ​ജി​ലേ​ക്കു ക​യ​റാ​ന്‍ തു​ട​ങ്ങി​യ സ​രോ​ജി​നി​യ​മ്മ​യെ താ​ഴേ​ക്കി​റ​ങ്ങി​ച്ചെ​ന്ന് പ​ട്ട​യം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
അ​ഞ്ചു​സെ​ന്‍റ് സ്വ​ന്തം ഭൂ​മി​യി​ല്‍ ഒ​രു ദി​വ​സ​മെ​ങ്കി​ലും താ​മ​സി​ക്ക​ണ​മെ​ന്ന സ്വ​പ്നം സ​ത്യ​മാ​ക്കി​യ​തി​ല്‍ സ​ര്‍​ക്കാ​രി​നോ​ടു​ള്ള ന​ന്ദി പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് സ​രോ​ജി​നി​യ​മ്മ പ​റ​ഞ്ഞു. 58 കാ​ര​നാ​യ മ​ക​നാ​ണ് സ​രോ​ജി​നി​യ​മ്മ​യ്ക്ക് ത​ണ​ലാ​യു​ള്ള​ത്.