ചെ​ങ്ങ​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ വി​യ​ർ​ത്തൊ​ലി​ച്ച് അ​മ്മ​മാ​രും ന​വ​ജാ​ത ശി​ശു​ക്ക​ളും
Sunday, January 19, 2020 9:55 PM IST
ചെ​ങ്ങ​ന്നൂ​ർ: വേ​ന​ൽ വ​റു​തി​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ളും അ​മ്മ​മാ​രും. വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​യ​തി​നാ​ൽ കൊ​ടും ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ് പ്ര​സ​വ​വാ​ർ​ഡി​ലു​ള്ള​വ​ർ. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ബ്ലോ​ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ (ഒ​ബി​ജി വാ​ർ​ഡ്) എ​സി സ്ഥാ​പി​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് കെ​ട്ടി​ടം രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ കാ​റ്റു​ക​യ​റാ​നു​ള്ള മാ​ർ​ഗ​മൊ​ന്നും നി​ല​വി​ലി​ല്ല. എ​സി സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. ഈ ​അ​വ​സ്ഥ​യാ​ണ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ 34-35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല.
മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലാ​യ​തി​നാ​ൽ മ​റ്റു മു​റി​ക​ളി​ലേ​ക്കാ​ൾ പ്ര​സ​വ​വാ​ർ​ഡി​ൽ ചൂ​ടു കൂ​ടു​ത​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം വ​രെ വെ​യി​ൽ അ​ടി​ക്കു​ന്ന​തി​നാ​ൽ പ​ക​ൽ മു​ഴു​വ​നും വാ​ർ​ഡി​ലു​ള്ള​വ​ർ വെ​ന്തു​രു​കു​ക​യാ​ണ്. ജ​നാ​ല​ക​ൾ തു​റ​ന്നി​ട്ടാ​ൽ ത​ന്നെ ചു​റ്റും കെ​ട്ടി​ട​മു​ള്ള​തി​നാ​ൽ കാ​റ്റു​ക​യ​റു​ക​യു​മി​ല്ല. ഫാ​നു​ണ്ടെ​ങ്കി​ലും ചൂ​ടു​കാ​റ്റാ​ണ് നി​ര​ന്ത​രം വീ​ശു​ന്ന​ത്. ക​ഠി​ന​മാ​യ ചൂ​ട് ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു ഇ​ട​യാ​ക്കു​ന്നു. മി​ക്ക ശി​ശു​ക്ക​ൾ​ക്കും മൂ​ത്ര​ത​ട​സം ഉ​ണ്ടാ​കു​ന്ന​താ​യി പ​റ​യു​ന്നു. പ്ര​സ​വം ക​ഴി​ഞ്ഞു വി​ശ്ര​മ​ത്തി​ൽ ക​ഴി​യേ​ണ്ട അ​മ്മ​മാ​ർ​ക്കും ചൂ​ട് വ​ലി​യ പ്ര​ശ്ന​മാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ നി​ർ​ബ​ന്ധം പി​ടി​ച്ച് പ​ല​രും ഡി​സ്ചാ​ർ​ജ് വാ​ങ്ങി പോ​കു​ന്ന​താ​യി പ​റ​യു​ന്നു. ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​മു​റി ശീ​തീ​ക​രി​ച്ച​താ​ണ്. കോ​ടി​ക​ൾ മു​ട​ക്കി അ​ത്യാ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥി​തി​യാ​ണി​ത്. 2018 മാ​ർ​ച്ച് ഒ​ന്നി​നാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.