മ​ക​ൾ​ക്കൊ​പ്പം ക​ണ്ണ​ന്‍റെ തി​രു​മു​ന്നി​ൽ അ​ര​ങ്ങേ​റി അ​മ്മ​യും
Thursday, January 23, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: മ​ക​ൾ​ക്കൊ​പ്പം കൃ​ഷ്ണ​ലീ​ല​യാ​ടി ക​ണ്ണ​ന്‍റെ തി​രു​മു​ന്പി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് അ​മ്മ​യും. നീ​ർ​ക്കു​ന്നം ക​നി ഭ​വ​നി​ൽ ബി​നോ​ജ് ബാ​ബു​വി​ന്‍റെ ഭാ​ര്യ ര​മ്യ​യാ​ണ് മ​ക​ൾ ഏ​ഴു വ​യ​സു​കാ​രി ദേ​വ്ന​യ്ക്കൊ​പ്പം ഭ​ര​ത​നാ​ട്യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ടു ക​ള​ഭ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ശ​ങ്ക​ര​നാ​രാ​യ​ണ ക​ലോ​ത്സ​വ വേ​ദി​യി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ര​ങ്ങേ​റി​യ​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ ര​മ്യ​യും പു​ന്ന​പ്ര​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വ്ന​യും ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ആ​ർ​എ​ൽ​വി മീ​ര​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ നൃ​ത്ത പ​രി​ശീ​ല​ന​ം തു​ട​ങ്ങി​യ​ത്. ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ​ത്ത​ന്നെ ത​ങ്ങ​ൾ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്ക​ണ​മെ​ന്ന സ്വ​പ്ന സാ​ഫ​ല്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.
അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ഒ​രു​മി​ച്ചു​ള്ള അ​പൂ​ർ​വ​മാ​യ അ​ര​ങ്ങേ​റ്റ​ത്തി​ന് വേ​ദി​യാ​കു​ക​യാ​യി​രു​ന്നു അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്രം. നി​ര​വ​ധി ക​ലാ​സ്വാ​ദ​ക​രാ​ണ് ന​ട​നം ആ​സ്വ​ദി​ക്കു​വാ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.
രമ്യയുടെ ഭർത്താവ് ബി​നോ​ജ് ക​ള​ക്‌​ട​റേ​റ്റി​ലെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​നാണ്.