ഹൗസ്ബോട്ടിനു തീടിപിടിച്ച സംഭവം : ന​ട​ത്തി​പ്പു​കാ​ർ​ക്ക് എതി​രേ കേ​സെ​ടു​ക്കു​മെ​ന്ന്
Friday, January 24, 2020 10:48 PM IST
ആ​ല​പ്പു​ഴ: പാ​തി​രാ​മ​ണ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ടി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ക്രി​മി​ന​ൽ കേ​സെ​ടു​ക്കും.​ആ​റു​വ​ർ​ഷ​മാ​യി ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഹൗ​സ് ബോ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഇ​ന്ന​ലെ മ​റൈ​ൻ വ​കു​പ്പ് ചീ​ഫ് എ​ക്​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. 2013-ൽ ​വെ​ള്ള​ത്തി​ലി​റ​ക്കി​യ ബോ​ട്ടി​നു താ​ത്കാ​ലി​ക ലൈ​സ​ൻ​സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് ഉ​ട​മ​സ്ഥ​ർ കൈ​മ​റി​ഞ്ഞാ​ണ് കു​മ​ര​ക​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ കൈ​വ​ശം ബോ​ട്ട് എ​ത്തി​യ​ത്.
ലൈ​ഫ് ജാ​ക്ക​റ്റും തീ ​കെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​വു​മ​ട​ക്കം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പാ​തി​രാ​മ​ണ​ലി​നോ​ടു ചേ​ർ​ന്ന അ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് ബോ​ട്ട് ഓ​ടി​ച്ച് ക​യ​റ്റി​യ​താ​ണ് ര​ക്ഷ​യാ​യ​ത്. അഞ്ചടി മാത്രം മായിരുന്നു താഴ്ച. ഇ​താ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. മൊ​ഴി ന​ൽ​കാ​നാ​യി ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രോ​ടും ഉ​ട​മ​യോ​ടും ഇ​ന്ന് ഹാ​ജ​രാ​കാ​ൻ മു​ഹ​മ്മ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സം മു​ത​ൽ സേ​ഫ്റ്റി ബീ​റ്റ് തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.