മ​ണ്ണാ​റ​ശാ​ല അ​മ്മ​യു​ടെ ന​വ​തി​യാ​ഘോ​ഷം18ന്
Friday, February 14, 2020 10:41 PM IST
ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി​ണി​യാ​യ മ​ണ്ണാ​റ​ശാ​ല അ​മ്മ ഉ​മാ​ദേ​വി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷം 18 ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
അ​ന്നേ​ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി വി​ശേ​ഷാ​ൽ നി​വേ​ദ്യ​ങ്ങ​ളോ​ടെ​യാ​ണ് പൂ​ജ ന​ട​ക്കു​ക. പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല്ല​ത്ത് വൈ​ദി​ക​ച​ട​ങ്ങു​ക​ളും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ന​ട​ക്കും. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​റ​ന്നാ​ൾ സ​ദ്യ. 17നു ​രാ​ത്രി എ​ട്ടു​മു​ത​ൽ വാ​മ​ന​വി​ജ​യം ക​ഥ​ക​ളി​യും കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റും.